എന്നിലുണ്ടിന്നേവരെ ജീവിച്ച സംസ്കാരങ്ങള്‍ എന്നിലുണ്ടിനിയത്തെ വിടരും സംസ്കാരങ്ങള്‍ ഈശ്വരനല്ല, മാന്ത്രികനല്ല ഞാന്‍ പച്ച മണ്ണിന്‍ മനുഷ്യത്വമാണു ഞാന്‍

Friday, October 06, 2006

മാര്‍ക്സിസം മതം മാറിയപ്പോള്‍

ലോകത്തിലെത്ര വാദങ്ങളുണ്ട്?.
ഭൌതീകവാദവും ആത്മീയവാദവും,ഈശ്വരവാദവും നിരീശ്വരവാദവും, പിന്നെ യുക്തിവാദം.
പുതിയ വാദങ്ങളാണ്, തീവ്രവാദവും ഭീകരവാദവും.
ഒന്നികില്‍ ഭൌതീകവാദി, അല്ലെങ്കില്‍ ആത്മീയവാദി. ഒന്നുകില്‍ ഈശ്വരവാദി, അല്ലെങ്കില്‍ നിരീശ്വരവാദി. ആത്മീയവാദിയായവരെല്ലാം ഈശ്വരവാദി.


എങ്കില്‍ മാര്‍ക്സിസം ഭൌതീകവാദമോ ആത്മീയവാദമോ? ഈശ്വരവാദമോ നിരീശ്വരവാദമോ?

മാര്‍ക്സിന്ടേയും ഏംഗത്സിന്ടേയും പുസ്തകമായ വൈരുദ്ധ്യാധിഷ്ഠിതഭൌതീകവാദത്തില്‍ കുറച്ചു ചോദ്യങ്ങളുണ്ട്. ഒന്നിനെ ഒന്നെന്നു വിളിക്കുന്നതെങ്ങനെ?
സ്ക്വയര്‍ റൂട്ട് വണ്‍ = വണ്‍ (ഹോള്‍ റെയ്സ്ഡ് റ്റു വണ്‍ ബൈ റ്റു).= വണ്‍ ബൈ ടു ഇന്ടു ലോഗ് വണ്‍ .

സ്ക്വയര്‍ റൂട്ട് നെഗറ്റീവ് വണ്‍ = നെഗറ്റീവ് വണ്‍ (ഹോള്‍ റെയ്സ്ഡ് റ്റു വണ്‍ ബൈ റ്റു).= വണ്‍ ബൈ ടു ഇന്ടു ലോഗ് നെഗറ്റീവ് വണ്‍.

റൂട്ട്നെഗറ്റീവ് ഒന്നിന്ടെ മൂല്യം കണ്ടുപിടിക്കാത്തിടത്തോളം റൂട്ട് ഒന്നിന്ടെ മൂല്യം ഒന്നാണെന്നു പറയാമോ??

ഊഷ്മാവിനേയും മര്‍ദ്ദത്തേയും നിര്‍വ്വചിക്കുന്ന ബോയല്‍ നിയമവും ചാള്‍സ് നിയമവുമളക്കാന്‍ സ്ഥിരതയുടെ സ്ഥാനത്ത് എന്തെങ്കിലും നാം അനുമാനിക്കണം.

പഴത്തില്‍ നിന്ന് ഫലമോ ഫലത്തില്‍ നിന്ന് പഴമോ?
ഒന്നു നാം അനുമാനിച്ചേ മതിയാകൂ.
ഈ അനുമാനങ്ങളെ ചോദ്യം ചെയ്തതിലൂടെ അവര്‍ ഭൌതീകതയേയും അതിലധിഷ്ഠിതമായ നിയമങ്ങളേയുമാണ് ചോദ്യം ചെയ്തത്.
അതുവഴി അനുമാനങ്ങളില്ലാതെ ലോകത്തിന് നില നില്ക്കാനാവില്ലെന്ന ഉത്തരവും.


ആര്‍ക്കാണ്, ചോദ്യം ചെയ്യാന്‍ കഴിയുക?
താന്‍ വിശ്വസിക്കുന്ന പ്രമാണങ്ങള്‍ക്ക് എതിരായവയെയല്ലേ നാം ചോദ്യം ചെയ്യുന്നത്.
എങ്കില്‍ ഭൌതീകതയെ എതിര്‍ത്ത മാര്‍ക്സിസം ആത്മീയവാദത്തെ പിന്താങ്ങുകയല്ലേ ചെയ്തത്.
അതുവഴി അവര്‍ ഈശ്വരവാദികളല്ലേ.

ലോകത്തെ സ്രുഷ്ടിച്ച് നിലനിര്‍ത്തുന്ന ഒരു ശക്തിയാണ് ദൈവമെന്ന് അനുമാനിക്കുന്ന മതമാണ് ഇസ്ലാം. എന്നിട്ട് മാര്‍ക്സിസം എങ്ങിനെ ഇസ്ലാമിന്ടെ ശത്രുവായി.
താന്‍ വിശ്വസിക്കുന്നതിനെ തനിക്ക് ചോദ്യം ചെയ്യാനാവില്ല. പ്രസ്ഥാനത്തിനകത്തു നിന്ന് ചോദ്യം ചെയ്യാമത്രേ. അതല്ലേ, ഞാന്‍ കമ്മ്യൂണിസ്റ്റായത്. പ്രസ്ഥാനത്തേക്കാളുപരി അതെനിക്ക് മതമാണ്, മറ്റാര്‍ക്കും പുറത്താക്കാനാവാത്ത വിധം ഞാനാവാഹിച്ച പ്രത്യയശാസ്ത്രം. രാഷ്ട്രീയം കാര്യത്തിന് വേണ്ടിയാകുമ്പോളാണ്, ഭാരതത്തില്‍ കുരുക്ഷേത്രങ്ങളാവര്‍ത്തിക്കുന്നത്.